Site icon Janayugom Online

അടിവസ്ത്രത്തിൽ കല്ലുകളുമായി അഭിമുഖത്തിന് പോകുന്ന ഉദ്യോ​ഗാർത്ഥികൾ; ജോലിക്ക് വേണ്ടിയുള്ള കഷ്ടപാടുകള്‍

അഭിമുഖപരീക്ഷയ്ക്കു പോകുമ്പോള്‍ അടിവസ്ത്രത്തിൽ അഞ്ച് കിലോ​ഗ്രാം വരെ ഭാരം വരുന്ന കല്ലുകള്‍ ഒളിപ്പിച്ച് പോകുന്ന ഉദ്യോ​ഗാർത്ഥികളുടെ ഞെട്ടിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്. ജോലി ലഭിക്കാൻ ഒരു വ്യക്തിക്ക് വേണ്ട കുറഞ്ഞ ഭാരം 55 കിലോ​ഗ്രാം ആണ് എന്നതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ ഉദ്യോ​ഗാർത്ഥികളെ നിര്‍ബന്ധിതരാക്കിയത്. വിദ്യാര്‍ത്ഥികള്‍ ശരീരത്തില്‍ കല്ലുകള്‍ ഒളിപ്പിച്ച് കൊണ്ടുവന്നത് കണ്ടുപിടിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കേർപ്പറേഷനിൽ ജോലി തേടുന്ന ഉദ്യോ​ഗാർത്ഥികളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ചിലർ അടിവസ്ത്രത്തിനുള്ളിൽ കല്ലുകൾ ഒളിപ്പിച്ചും, ചിലർ തുടകളിൽ ഭാരമുള്ള വസ്തുക്കൾ കെട്ടിവച്ചുമാണ് എത്തിയത്. 5 മുതൽ പത്തു കിലോ​ഗ്രാം വരെ ഭാരമാണ് ഇങ്ങനെ കള്ളത്തരത്തിലൂടെ വർധിപ്പിച്ചു കാണിക്കുന്നത്. ഇത്തരത്തില്‍തട്ടിപ്പ് കാണിച്ച എട്ട് പേരെയോളം പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ, കണ്ടക്ടർ പോസ്റ്റുകളിലേക്കായിരുന്നു നിയമനം.

Eng­lish Sum­ma­ry: can­di­dates going to the inter­view with five kg stones in their underwear
You may also like this video

 

Exit mobile version