Site iconSite icon Janayugom Online

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിച്ച ആയുര്‍വേദ സ്ഥാപനത്തില്‍ കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍

വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം തെളിവെടുപ്പ് നടത്തിയ ചെര്‍പ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ സ്ഥാപനത്തില്‍ കഞ്ചാവു കലര്‍ത്തിയ മരുന്നുകള്‍ പിടിച്ചെടുത്തു. കഞ്ചാവ് ഉപയോഗിച്ച മരുന്നു വില്‍പന എന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് എക്‌സൈസ് ഇന്റലിജന്‍സ് നേതൃത്വത്തില്‍ അന്വേഷണം നടന്നത്. ഹിമാലയന്‍ ഹെമ്പ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്പ് സീഡ് ഓയില്‍ എന്നിവയില്‍ കഞ്ചാവിന്റെ അംശമെന്നാണ് പരാതി. ആയുര്‍വേദ കേന്ദ്രത്തിനെതിരെ കേസെടുത്തു.

മഹാരാഷ്ട്രയില്‍ നിന്നാണ് വേദനാസംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളെത്തിച്ചത്. കേരളത്തില്‍ ഇവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് എക്‌സൈസ് വ്യക്തമാക്കി. മരുന്നുകള്‍ പരിശോധനയ്ക്കയക്കുമെന്നും ഫലം വരുന്ന മുറയ്ക്ക് അറസ്റ്റുണ്ടാവുമെന്നും എക്‌സൈസ് വിശദമാക്കി. ഡോ. പി എം എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് പൂന്തോട്ടം ആയുര്‍വേദ കേന്ദ്രം.

Eng­lish sum­ma­ry; Cannabis-laced drugs at an ayurvedic institute

You may also like this video;

Exit mobile version