പ്രതിപക്ഷസഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരില്‍ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും, സഖ്യത്തെ നിയന്ത്രിക്കാനോ അതിന്റെ പേര് അടക്കമുള്ള കാര്യങ്ങളില്‍ നേരിട്ട് ഇടപടാനോ കമ്മിഷന് കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.
സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതിനെതിരേ ഗിരീഷ് ഭരദ്വാജ് എന്നയാളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്(ഇന്ത്യ) എന്ന പേരില്‍ ബിജെപിക്കെതിരെ സഖ്യം രൂപീകരിച്ചത്.
English Summary: Cannot interfere in the name of ‘India’: Election Commission
You may also like this video