രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കുന്നൂല്‍ അബ്ദുല്‍ റഷീദ് (46) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12നാണ് സംഭവം. തൃക്കരിപ്പൂര്‍ തയ്യില്‍ കടപ്പുറം ഭാഗത്ത് മത്സ്യബന്ധനത്തിനായി ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച അബ്ദുല്‍ റഷീദിന്റെ സഹോദരന്‍ ഹാഷിം, എവി നാസര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. റഷീദിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
English Summary; Canoe overturned while fishing; One death, two escaped by swimming
You may also like this video

