കന്നട സംസാരിക്കാത്തതിന് ബംഗളൂരുവിൽ കടയിലെ ജീവനക്കാരന് മദ്യപന്റെ മർദനമേറ്റു. വിജയനഗര ഹംപിനഗറിലാണ് സംഭവം. മദ്യപിച്ച് കടയിലെത്തിയയാൾ സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ തയാറായില്ല. കടയിലെ കാഷറോട് കന്നടയിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് കന്നട നന്നായി സംസാരിക്കാനറിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു.