Site iconSite icon Janayugom Online

ക്യാപ്പിറ്റോള്‍ കലാപം ആസൂത്രിതം; വെളിപ്പെടുത്തലുമായി ട്രംപിന്റെ സഹായി

യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ സുപ്രധാന വെ­ളിപ്പെടുത്തലുകളുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായി. കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിക്ക് മുന്നിലാണ് വെെറ്റ് ഹൗസില്‍ ട്രംപിന്റെ പ്രധാന സഹായിയായിരുന്ന കാസിഡി ഹച്ചിന്‍സണിന്റെ വെളിപ്പെടുത്തല്‍. കലാപ ദിവസം ക്യാപ്പിറ്റോളില്‍ നടന്നത് ആസൂത്രിതമായ സംഭവങ്ങളായിരുന്നു. അധികാരത്തിൽ തുടരാനുള്ള അവസാന ശ്രമത്തിൽ യുഎസ് ക്യാപ്പിറ്റോളിലേക്ക് പ്രതിഷേധം നടത്താന്‍ ട്രംപ് സായുധരായ അനുയായികളോട് ബോധപൂർവം നിർദേശിക്കുകയായിരുന്നുവെന്നും ഹച്ചിന്‍സണ്‍ സമിതിയെ അറിയിച്ചു. 

ക്യാപ്പിറ്റോളില്‍ പ്രവേശിച്ചവരുടെ കെെവശം ആയുധങ്ങളുണ്ടെന്ന് ട്രംപിനെ അറിയിച്ചിരുന്നെങ്കിലും അവരെ അകത്തേക്ക് കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കിയതായി ഹച്ചിന്‍സണ്‍ മൊഴി നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് ആക്രമിക്കാന്‍ ശ്രമിച്ചു. പരിശേ­ാധനയ്ക്കായുള്ള മാഗ്നോ മീറ്ററുകള്‍ നീക്കം ചെയ്യാന്‍ ട്രംപ് അ­ശ്ലീലം കലര്‍ന്ന ഭാഷയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായും ഹ­ച്ചിന്‍സണ്‍ പറഞ്ഞു. അനുയായികളോടൊപ്പം ക്യാപ്പിറ്റോളിലേക്ക് പോകരുതെന്നും വെെറ്റ് ഹൗസിലേക്ക് മടങ്ങാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനോട് ആവശ്യപ്പെട്ടു. 

തിരികെ പോകാന്‍ വിസമ്മതിച്ച ട്രംപ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന്റെ സ്റ്റിയറിങ് പിന്‍സിറ്റീലിരുന്നു കൊണ്ട് തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചതായും ഹച്ചിന്‍സണ്‍ സാക്ഷ്യപ്പെടുത്തി. എന്നാല്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ നിഷേധിച്ചു. ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗ്യൂലിയാനി, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുമായുള്ള സംഭാഷണത്തിന് ശേഷം ക്യാപ്പിറ്റോളില്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ താന്‍ ഭയപ്പെട്ടിരുന്നുവെന്നും ഹച്ചിന്‍സണ്‍ പറഞ്ഞു. 

Eng­lish Summary;Capitol riots planned; Trump’s aide with the revelation
You may also like this video

Exit mobile version