Site icon Janayugom Online

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും

മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വൈകുന്നേരം പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും. കൊച്ചി മാമംഗലം കറുകപ്പിള്ളി പെരുമൂഴിക്കല്‍ പി കെ ശിവരാജന്‍-സുബൈദ ദമ്പതികളുടെ മകനാണ് നിര്‍മല്‍.

ആര്‍മിയില്‍ നഴ്സായ ഭാര്യ ഗോപിചന്ദ്രയെ ജബല്‍പുരില്‍ സന്ദര്‍ശിച്ചശേഷം ജോലിസ്ഥലമായ പച്മാര്‍ഹിലെ ആര്‍മി എഡ്യൂക്കേഷന്‍ കോര്‍ സെന്ററിലേക്കുള്ള യാത്രയ്ക്കിടെ നിര്‍മല്‍ സഞ്ചരിച്ച കാര്‍ പ്രളയത്തില്‍പ്പെടുകയായിരുന്നു. യമുന നദിയുടെ തീരപ്രദേശമായ പട്നയില്‍ നിന്നാണ് നിര്‍മലിന്റെ മൃതദേഹം കണ്ടെത്തിയത്.

Eng­lish sum­ma­ry; Cap­tain Nir­mal Shiv­ara­jan’s body will be brought to his native land today

You may also like this video;

Exit mobile version