അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്നു മക്കളാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്ത വീട്ടു ജോലിക്കാരി ബുഷ്റയും മരണപ്പെട്ടു. അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരുക്കുകളുണ്ട്. റുഖ്സാനയുടെ പരുക്ക് ഗുരുതരമാണ്. അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
അബുദാബിയില്‍ വാഹനാപകടം; മൂന്നു കുട്ടികളുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

