Site iconSite icon Janayugom Online

ചാലക്കുടിയിൽ വാഹനാപകടം; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പോട്ട നാടുകുന്നിൽ വെച്ചായിരുന്നു സംഭവം . എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. പുലർച്ചെ 5 മണിയോടെ ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനം ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതം വന്നതായിരുന്നു ഇവർ. മുരിങ്ങൂരിൽനിന്നു കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. 

Exit mobile version