Site iconSite icon Janayugom Online

കെനിയയിലെ വാഹനാപകടം; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കെനിയയിൽ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ 8:45-ഓടെ കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ നിർബന്ധം എന്ന വ്യവസ്ഥയിൽ ഇളവ് നൽകി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇളവ് നൽകിയത്. മൂവാറ്റുപുഴ സ്വദേശിനി ജസ്ന(29), അവരുടെ മകൾ റൂഹി മെഹ്റിൻ(ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്(58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ(41), റിയയുടെ മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിക്കുന്നത്.

Exit mobile version