കൊണ്ടോട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മഞ്ചേരി സ്വദേശി സുഗിഷ്ണു (25) ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം. സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.
വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ വട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം. ഇടിച്ച കാര്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കാറിനായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

