Site iconSite icon Janayugom Online

കുതിരാൻ തുരങ്കത്തിൽ വാഹനാപകടം; കൊല്ലങ്കോട് സ്വദേശിയുടെ കൈ അറ്റുവീണു

കുതിരാൻ തുരങ്കത്തിനുള്ളിൽ മിനിലോറി അപകടത്തിൽപ്പെട്ട് സഹയാത്രികൻ്റെ കൈ അറ്റുവീണു. തുരങ്കത്തിനകത്ത് വെച്ച് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ ഇടതു കൈയാണ് മുട്ടിന് മുകളിൽ വെച്ച് സുരക്ഷാ വേലിയിൽ തട്ടി അറ്റുപോയത്. ഇന്ന് രാവിലെ എട്ടരയോടു കൂടിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തുരങ്കത്തിൻ്റെ ഒരു വശത്തേക്ക് ചേർന്ന് പോയപ്പോൾ സുജിൻ്റെ കൈ കൈവരിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും അറ്റുപോയ കൈ മറ്റൊരു ആംബുലൻസിലുമായാണ് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. കോഴി കയറ്റി വന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്. 

Exit mobile version