മൂന്നാറിൽ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദാണ് മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ലാക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട് 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിനോദ് തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ മൂന്നു പേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
English Summary :One person was killed in a road accident
you may also like this video