Site iconSite icon Janayugom Online

മൈസൂരുവിൽ വാഹനാപകടം; ട്രാവൽസ് ബസും ലോറിയും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ നാല് മരണം

മൈസൂരു ഹുൻസൂരിന് അടുത്ത് സ്വകാര്യ ട്രാവൽസ് ബസും സിമൻ്റ് ലോറിയും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തിലേറെ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച നാല് പേരിൽ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ പ്രിയേഷ് എന്നിവരാണ് മലയാളികൾ. മരിച്ച മറ്റ് രണ്ടുപേർ കർണാടക സ്വദേശികളാണ്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Exit mobile version