Site icon Janayugom Online

ഉക്രെയ്നില്‍ വാഹനാപകടം; 26 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

Ukraine

പടിഞ്ഞാറന്‍ ഉക്രെയ്നിലുണ്ടായ വാഹനാപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. റവ്നെ പ്രദേശത്താണ് വാഹനാപകടമുണ്ടായത്. ബസും മിനിബസും ഇന്ധനം നിറച്ച ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രക്ക് പൊട്ടിത്തെറിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പോളണ്ടിലേക്ക് പോയിക്കൊണ്ടിരുന്ന ബസാണ് അപകടത്തില്‍‍പ്പെട്ടത്. യുദ്ധമുഖത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരാണോ ബസിലുണ്ടായിരുന്നതെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ലെന്ന് ആഭ്യന്ത്ര മന്ത്രാലയം പറയുന്നു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചതായും 12 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Car acci­dent in Ukraine; Twen­ty-six peo­ple were killed and sev­er­al were injured

You may like this video also

Exit mobile version