Site iconSite icon Janayugom Online

ഒറ്റപ്പാലത്ത് വാഹനാപകടം; ബസ് തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ ബസിടിച്ച് അപകടം. അപകടത്തിൽ ബസ് തലയിലൂടെ കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരി മരിച്ചു. ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനവും ബസ്സും തമ്മിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. യുവതിയുടെ ഭർത്താവിനും ഗുരുതരപരുക്കുണ്ട്. യുവതിയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവ സ്ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.

Exit mobile version