കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് കാർ യാത്രികക്കും ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും ദാരുണാന്ത്യം. ആംബുലൻസിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ(81), കാർ യാത്രക്കാരിയായ കുന്നംകുളം സ്വദേശി പുഷ്പ(52) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് കാർ ആംബുലൻസിലിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തേയും തൃശൂരിലേയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.
കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാ ന്ത്യം

