കോഴിക്കോട് വടകരയിൽ മുക്കാളി ബ്ലോക്ക് ഓഫീസിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. അപകടത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന കാറും തലശേരി ഭാഗത്ത് നിന്നും വരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം ഗുരുതര പരിക്കേറ്റ ഒരാളെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇയാളെയും മരിച്ച ആളെയും തിരിച്ചറിഞ്ഞിട്ടില്ല.
വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

