അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു. പന്തളം സ്വദേശികളായ വിഷ്ണു, ആദർശ്, സബിൻ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. തിരുവനന്തപുരം കിള്ളിപ്പാലം കാർ വാഷ് സെൻ്ററിൽ ജോലിക്കാരായിരുന്നു നാലുപേരും. തിരുവനന്തപുരത്തുനിന്നും മടങ്ങി വരവേയായിരുന്നു അപകടം.
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

