Site iconSite icon Janayugom Online

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വണ്ടി നമ്പർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുട്ടികൾ സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version