Site iconSite icon Janayugom Online

ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറി; നിരവധിപ്പേർ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറി നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ക്രിസ്മസിനു മുന്നോടിയായി യുഎസിൽ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്. വിസ്കോൻസെനിലെ മിലുവാകീയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കാര്‍ അമിത വേഗത്തില്‍ കാഴ്ചക്കാരിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാഴ്ചക്കാരിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. അതേസമയം മരിച്ചവരുടെ എണ്ണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. 

ENGLISH SUMMARY:Car crash­es into Christ­mas parade; Many were killed
You may also like this video

Exit mobile version