Site iconSite icon Janayugom Online

അല്‍ബേനിയയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു; 8 പേര്‍ മരിച്ചു

അല്‍ബേനിയില്‍ കാര്‍ നദിയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. കുടിയേറ്റക്കാരുടേതെന്ന് സംശയിക്കുന്നവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നദിയിലേയ്ക്ക് മറിയുകയായിരുന്നു. തലസ്ഥാനമായ ടിറാനയില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് ഔസ് നദിയിലേയ്ക്ക് കാര്‍ മറിഞ്ഞത്. 

അറബ് രാജ്യങ്ങളില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഉള്ള ചെറുസംഘങ്ങള്‍ കടല്‍ വഴിയോ മറ്റ് അയല്‍രാജ്യങ്ങളിലോ കരമാര്‍ഗ്ഗം ഇറ്റലിയിലെത്താന്‍ അല്‍ബേനിയവഴിയാണ് യാത്ര ചെയ്യാറുള്ളത്. ഇറ്റലിയിലേക്ക് ആയിരക്കണക്കിന് അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിനുള്ള കരാറിന് അല്‍ബേനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇറ്റലിയിലെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ താമസിപ്പിക്കാനുള്ള സങ്കേതമാവുകയാണ് അല്‍ബേനിയ. ഇത് സംബന്ധിച്ച് അഞ്ച് വര്‍ഷത്തെ കരാറാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും അല്‍ബേനിയയുടെ പ്രധാനമന്ത്രി രരാമയും തമ്മില്‍ നവംബറില്‍ ഒപ്പുവെച്ചത്. കരാര്‍ ഇറ്റലിയുടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഫെബ്രുവരിയില്‍ അംഗീകരിച്ചിരുന്നു.

Eng­lish Summary:Car flips into riv­er in Alba­nia; 8 peo­ple died
You may also like this video

Exit mobile version