Site icon Janayugom Online

ജങ്ഷന്‍ അപകടമേഖലയാകുകയാണെന്ന് നാട്ടുകാര്‍: നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം

car accident

വെച്ചൂച്ചിറ നവോദയ ജംഗ്ഷനിൽ കാർ തലകീഴായി മറിഞ്ഞു. ചാത്തൻതറ റോഡിൽ നിന്നും പെരുന്തേനരുവിക്ക് തിരിയുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. പെരുന്തേനരുവി റോഡില്‍ നിന്നും കയറ്റം കയറി വന്ന കാര്‍ പ്രധാന റോഡില്‍ കയറിയ ശേഷം നിയന്ത്രണം വിട്ടു തല കീഴായി മറിയുകയായിരുന്നു. പ്രധാന റോഡിന് വീതിയില്ലാത്തതിനാൽ ജംഗ്ഷൻ അപകട മേഖലയായി മാറുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് ഇടത്തികാവ് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്.യാത്രക്കാരായ ഇടത്തിക്കാവ് വടക്കേമുറിയില്‍ ബിനീഷ്,ഞള്ളാനിയില്‍ സുനി എന്നിവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

 

Eng­lish Sum­ma­ry: car over­turns and meet with an accident

 

You may like this video also

Exit mobile version