Site iconSite icon Janayugom Online

പെരുമാങ്കണ്ടത്ത് കാർ കത്തി മരണം; മരിച്ചത് റിട്ട.ബാങ്ക് ജീവനക്കാര‍ൻ സിബി

ഇടുക്കി തൊടുപുഴ കുമാരംഗത്ത് കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയിരുന്നു സംഭവം. പെരുമാങ്കണ്ടം എരപ്പനാൽ സിബി എന്നയാളാണ് മരിച്ചതെന്ന് ബന്ധുക്കളും പോലീസും പറഞ്ഞു. തൊടുപുഴ — പെരുമാക്കണ്ടം — ഏഴല്ലൂർ റോഡിലെ നരകുഴി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്ക് പോകുന്ന ഇടവഴിയിൽ നിർത്തിയിട്ട നിലയിലായിരുന്നു കാറ്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കാറിന് തീപിടിച്ചതെങ്ങനെ എന്നത് സംബന്ധിച്ച് ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. മരിച്ച സിബി റിട്ട. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. അപകടകാരണം വ്യക്തമല്ല.

Exit mobile version