Site iconSite icon Janayugom Online

നികുതി അടച്ചില്ല; യുവതാരങ്ങളുടെ കാരവാൻ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

സിനിമാതാരങ്ങൾക്ക് വിശ്രമിക്കാനെത്തിച്ച കാരവന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പിടികൂടി. ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള കാരവന്‍ ആണ് പിടികൂടിയത്. നികുതി അടയ്ക്കാതെ നിരത്തിലിറങ്ങിയ സാഹചര്യത്തിലാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത് ഇരുമ്പനം റോഡരികിലെ സിനിമ ചിത്രീകരണത്തിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വാഹനം കസ്റ്റഡിയിലെടുത്തത്. 

അത്യാധുനിക സൗകര്യങ്ങളുള്ള കാരവന്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതാണ്. കൊച്ചി സ്വദേശിയാണ് വാഹനം വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഭരത് ചന്ദ്രന്‍, കെ.എം രാജേഷ് എന്നിവര്‍ ചോര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാരവന്‍ പിടികൂടിയത്. ഒരു വര്‍ഷത്തേക്ക് നികുതിയിനത്തില്‍ ഒരു ലക്ഷം രൂപയും പിഴയും അടക്കാന്‍ വാഹന ഉടമക്ക് നോട്ടീസ് നല്‍കി

Eng­lish Sum­ma­ry : Car­a­van for two young actors seized by MVD Kerala

You may also like this video :

Exit mobile version