Site iconSite icon Janayugom Online

കാർബൺ ന്യൂട്രാലിറ്റി: കേരളത്തിന്റെ പദ്ധതികളിൽ താല്പര്യമറിയിച്ച് ലോകബാങ്ക്

കേരളം 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ താല്പര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് ദീർഘ വീക്ഷണത്തോടെ കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ സഹകരണ സാധ്യതകൾ ആരായും എന്ന് ലോകബാങ്ക് പ്രതിനിധികൾ ഉറപ്പ് നൽകിയത്.
ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റുകളിലൂടെ വൈദ്യുതി ഉല്പാദനം, കൊച്ചിയിലും വിഴിഞ്ഞത്തും ഗ്രീൻ ഹൈഡ്രജൻ വാലികൾ സ്ഥാപിക്കൽ, കൊച്ചിയിൽ ഗ്രീൻ ഹൈഡ്രജൻ ഉല്പാദന- ഉപഭോഗ‑കയറ്റുമതി കേന്ദ്രം സ്ഥാപിക്കൽ, ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ്, ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ബാറ്ററി, ഇലക്ട്രിക് ഡ്രൈവ്, ബിഎംഎസ് സിസ്റ്റം, ഗ്രാഫീൻ പാർക്ക് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന പാർക്ക്, ഇലക്ട്രിക്, ഫ്യുവൽ സെൽ അധിഷ്ഠിത വാഹനങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇ‑മൊബിലിറ്റി സ്വീകരിക്കുന്നത് തുടങ്ങി ആറ് മുൻഗണനാ പദ്ധതികളിൽ ആണ് ലോകബാങ്ക് താല്പര്യമറിച്ചിരിക്കുന്നത്. ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍, ലോക ബാങ്കിന്റെ ഇന്ത്യാ ഡയറക്ടര്‍ അഗസ്റ്റിറ്റാനോ കൊയ്മെ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതികളിൽ ലോകബാങ്ക് സംഘം താല്പര്യം പ്രകടിപ്പിക്കുകയും പ്രസ്തുത മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സാധ്യതകൾ പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോ­കബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലുണ്ടായിരുന്നു.

eng­lish sum­ma­ry; Car­bon neu­tral­i­ty: World Bank inter­est­ed in Ker­ala’s projects

you may also like this video;

Exit mobile version