കോഴിക്കോട് ഭീമൻ നീലത്തിമിംഗലത്തിന്‍റെ ജഡം കടപ്പുറത്തടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡമുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജഡം കണ്ടത്. ശക്തമായ തിരയില്‍ ജഡം പിന്നീട് കരക്കടിഞ്ഞു.
പതിനഞ്ചടിയിലേറെ വലുപ്പമുള്ള നീലതിമിംഗലത്തിന്റെ ജഡം ബീച്ചിനോട് അടുത്തുള്ള കടൽപ്പാലത്തിനടുത്തായാണ് അടിഞ്ഞത്. മൃതദേഹത്തിന് രണ്ട് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ചീഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.
കപ്പൽ തട്ടിയതോ അസുഖം പിടിച്ചോ ആവാം അപകടകാരണമെന്നും ലൈഫ് ഗാർഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം കടൽ തീരത്തു തന്നെയാവും കുഴിച്ചിടുക. മൂന്നുവർഷം മുൻപ് ബീച്ചിൽ മറ്റൊരു തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം സാധാരണ കേരള തീരത്ത് തിമിംഗലങ്ങളെ കാണാറില്ല. തിമിംഗലത്തിന്റെ ജഡം കാണാനായി നിരവധി പേരാണ് എത്തുന്നത്.
English Summary:Carcass of giant blue whale on Kozhikode beach
You may also like this video