Site iconSite icon Janayugom Online

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; ജീവനക്കാരെ നാവിക സേന രക്ഷപെടുത്തി

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് തബറിന് ചരക്കു കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു. 

ഞായറാഴ്ച വൈകുന്നേരമാണ് കപ്പല്‍ അപകടത്തില്‍ പെട്ടെന്ന വിവരം ലഭിക്കുന്നത്. ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. സംഭവമറിഞ്ഞയുടന്‍ തന്നെ ഐഎന്‍എസ് തബര്‍ അപകടസ്ഥലത്തേക്ക് തിരിച്ച് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി ഇന്ത്യന്‍ നേവി എക്സില്‍ അറിയിച്ചു. ഹെലികോപ്ടറും ബോട്ടും ഉപയോഗിച്ച് ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതേത്തുടര്‍ന്ന് കപ്പലിലെ വൈദ്യുതി പൂര്‍ണമായും തകരാറിലായി. ഗുജറാത്തിലെ കാണ്ട്‌ളയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ടതായിരുന്നു എംടി യി ചെങ് 6 ചരക്കു കപ്പല്‍. 

Exit mobile version