Site iconSite icon Janayugom Online

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; വൻ നാശനഷ്ടം

ഗുജറാത്തിലെ പോർബന്തർ തീരത്തുള്ള സുഭാഷ് നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന ഒരു ചരക്ക് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച കപ്പൽ ജാംനഗർ ആസ്ഥാനമായുള്ള എച്ച്ആർഎം ആൻഡ് സൺസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Exit mobile version