ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയിലായാരുന്നു സംഭവം. കൂട്ടിയിടിക്കലിനെ തുടർന്ന് അറബിക്കടലിൽ എണ്ണച്ചോർച്ച ഉണ്ടായതായ് പ്രതിരോധ മന്ത്രാലയം പി ആർ ഒ അറിയിച്ചു. കപ്പൽ ജീവനക്കാർക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യ്തിട്ടില്ല.
ഭീമൻ ചരക്കുകപ്പലായ എംവീസ് ഏവിയേറ്റർ, അറ്റ്ലാൻറിക് ഗ്രേസ് എന്നിവയാണ് കൂട്ടിയിടിച്ചത്. അടിയന്തര ആവശ്യത്തിനായ് പ്രദേശത്ത് കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മലീനീകരണ നിയന്ത്രണ കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ വ്യാപാരത്തിനുള്ള പ്രാഥമിക പാതകളിലൊന്നാണ് കച്ച്. തിരക്കേറിയ ജലപാതകളിൽ ഒന്നായ ഇവിടെ മുൻകാലങ്ങളിലും അപകടങ്ങൽ ഉണ്ടായിട്ടുണ്ട്.
english summary;Cargo ship collides off Gujarat coast
you may also like this video;