Site icon Janayugom Online

ഗുജറാത്തിലെ കച്ച്​ തീരത്ത്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം; എണ്ണചോർച്ച

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയിലായാരുന്നു സംഭവം. കൂട്ടിയിടിക്കലിനെ തുടർന്ന് അറബിക്കടലിൽ എണ്ണച്ചോർച്ച ഉണ്ടായതായ് പ്രതിരോധ മന്ത്രാലയം പി ആർ ഒ അറിയിച്ചു. കപ്പൽ ജീവനക്കാർക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യ്തിട്ടില്ല. 

ഭീമൻ ചരക്കുകപ്പലായ എംവീസ്​ ഏവിയേറ്റർ, അറ്റ്​ലാൻറിക്​ ഗ്രേസ്​ എന്നിവയാണ് കൂട്ടിയിടിച്ചത്. അടിയന്തര ആവശ്യത്തിനായ് പ്രദേശത്ത് കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മലീനീകരണ നിയന്ത്രണ കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ വ്യാപാരത്തിനുള്ള പ്രാഥമിക പാതകളിലൊന്നാണ് കച്ച്. തിരക്കേറിയ ജലപാതകളിൽ ഒന്നായ ഇവിടെ മുൻകാലങ്ങളിലും അപകടങ്ങൽ ഉണ്ടായിട്ടുണ്ട്.
eng­lish summary;Cargo ship col­lides off Gujarat coast
you may also like this video;

Exit mobile version