Site iconSite icon Janayugom Online

കർണ്ണാടക സംഗീത ആചാര്യൻ രത്നാകരൻ ഭാഗവതർ അന്തരിച്ചു

bhagavatharbhagavathar

പ്രശസ്ത കർണ്ണാടക സംഗീത ആചാര്യൻ രത്നാകരൻ ഭാഗവതർ അന്തരിച്ചു. 95 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനു സമീപം ശിവ നഗറിൽ മകൻ ബാലസുബ്രഹമണ്യവും കുടുംബത്തിനൊപ്പമായിരുന്നു താമസം. 16ാം വയസ്സിൽ പൊതുവേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചു കൊണ്ടാണ് സംഗീതരംഗത്ത് എത്തിയത്. പ്രസിദ്ധ കലാകാരൻ വൈക്കം വാസുദേവൻ നായരുടെ കച്ചേരി അവതരിപ്പിച്ചു അനുഗ്രഹം നേടി. 16-ാ0 വയസ്സിൽ ശിവഗിരി മഠത്തിൽ കച്ചേരിപാടി സ്വർണ്ണ പതക്കം വാങ്ങിയിട്ടുണ്ട്.

ആകാശവാണി തിരുവനന്തപുരം നിയത്തിലെ സംഗീത വിഭാഗം കലാകാരനായിരുന്നു. ആകാശവാണിയിൽ ആദ്യമായി ലളിതസംഗീതം പാഠം തുടങ്ങിയത് രത്നാകരൻ ഭാഗവരാണ്. ബഗുദാരി രാഗത്തോടയിരുന്നു കൂടൂൽ പ്രിയം. കോവിഡ് തുടങ്ങുന്നതിന് മുമ്പുവരെ അദ്ദേഹം ശ്യഷ്യക്കൊപ്പം പാടിയിരുന്നു. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ തുടങ്ങിയ ശ്രീ രത്നാകരൻ ഭാഗവതർ സംഗീതസഭ ഇക്കഴിഞ്ഞ ആറിന് അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ സംഗീതരത്നാകരം പുരസ്ക്കാരം പെരുമ്പാവൂർ രവീന്ദ്രനാഥിന് ഡോ. ഓണക്കൂർ സമർപ്പിച്ചു. കീർത്താ രമേശ്, ദിവ്യ ഷാജി, സുഗീത് ശിവസനധം എന്നി യുവ പ്രതിഭകൾക്കും പുരസ്ക്കാരങ്ങൾ നല്കി ആദരിച്ചു.

Eng­lish Sum­ma­ry: Car­nat­ic music teacher Rat­nakaran Bhag­watar pass­es away

You may like this video also

Exit mobile version