പാകിസ്ഥാനില്‍ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കാറുകള്‍ കൂടാതെ മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയ്ക്കും നിരോധിച്ചു. അതേസമയം സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിരോധനമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറയുന്നത്. രാജ്യം സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു. പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പക്കലുള്ള വിദേശ നാണ്യ കരുതല്‍ ശേഖരം 2020 ജൂണ്‍ മുതല്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയിരുന്നു. രാജ്യത്തെ വിലപ്പെട്ട വിദേശ നാണ്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചത്.
English Summary:Cars banned in Pakistan
You may also like this video