Site iconSite icon Janayugom Online

കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

കാര്‍ട്ടൂണിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആര്‍എസ്എസിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് സുബോധ് അഭ്യാന്‍കറിന്റേതാണ് ഉത്തരവ്. ഹേമന്ത് മാളവ്യ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ എല്ലാ പരിധികളും മറികടന്നെന്നും ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തെന്നും നിരീക്ഷിച്ച കോടതി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വിധിച്ചു.

മേയ് മൂന്നിനാണ് അപകീര്‍ത്തി കേസില്‍ ഹേമന്ത് മാളവ്യക്കെതിരെ ലസൂഡിയ പൊലീസ് കേസെടുത്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വിനയ് ജോഷിയുടെ പരാതിയിന്മേലാണ് നടപടി. കാര്‍ട്ടൂണിസ്റ്റിനെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ആക്ഷേഹാസ്യമെന്ന രീതിയില്‍ മാത്രമാണ് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചതെന്നും മാളവ്യയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഹേമന്ത് മാളവ്യ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത കാട്ടിയിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭാവിയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണവും നടത്തി. 

Exit mobile version