Site icon Janayugom Online

കാർട്ടൂണിസ്റ്റ് ശങ്കർ ജന്മദിന ആഘോഷം; സ്വാഗതസംഘ രൂപീകരണയോഗം ചേര്‍ന്നു

നഗരസഭ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കാർട്ടൂണിസ്റ്റ് ശങ്കർ ജന്മദിന ആഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണയോഗം ചേർന്നു. കേരള ലളിത കലാ അക്കാഡമിയും സാംസ്കാരിക വകുപ്പും കായംകുളം നഗരസഭയും സംയുക്തമായി 29, 30, 31 തീയതികളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ ജെ ആദർശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭ ചെയർപേഴ്സൺ പി ശശികല ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് കേശുനാഥ് സ്വാഗതം പറഞ്ഞു. മായാദേവി, പി എസ് സുൽഫിക്കർ, ഫർസാന ഹബീബ്, ഷാമില അനിമോൻ, ഹരിലാൽ, സി എസ് ബാഷ, ലേഖ മുരളീധരൻ, റെജി മാവനാൽ, കെ പുഷ്പദാസ്, ബിജു നസറുള്ള, സൂര്യ ബിജു, സുകുമാരി, ഗംഗാദേവി, വിജയശ്രീ, ലേഖ സോമരാജൻ, നാദിർഷ, രഞ്ജിതം, അംബിക, ബിനു അശോക്, ആർ സുമിത്രൻ, അൻസാരി, സജീവ് ശൂരനാട് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Car­toon­ist Shankar Birth­day Cel­e­bra­tion; Wel­come team for­ma­tion meet­ing was held

Exit mobile version