Site iconSite icon Janayugom Online

21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്; 25 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്

മുൻ ജനറൽ മാനേജർ ഉൾപ്പെടെ 21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡ്. 25 സ്ഥലങ്ങളിൽ സിബിഐ ആണ് പരിശോധന നടത്തിയത്.

ഒരു കോൺട്രാക്ടറുമായി ചേർന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ ആരോപിക്കുന്നത്. കേസെടുത്തവരിൽ ബിഎസ്എൻഎൽ അസം സർക്കിളിലെ മുൻ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസി. ജനറൽ മാനേജർ, കൂടാതെ ജോർഹത്, ഗുവാഹതി, സിബ്സാഗർ എന്നിവിടങ്ങളിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.

അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഹരിയാന എന്നിവിടങ്ങളിലെ ബി.എസ്.എൻ.എൽ ഓഫീസുകൾ, പ്രസ്തുത ജീവനക്കാരുടെ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. എഫ്.ഐ.ആറിൽ ഒരു സ്വകാര്യ വ്യക്തിയുടെ പേരുമുണ്ട്.

eng­lish summary;Case against 21 BSNL offi­cials; CBI raids at 25 places

you may also like this video;

Exit mobile version