Site iconSite icon Janayugom Online

വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച ദമ്പതികള്‍ക്കെതിരെ കേസ്

വീട്ടുജോലിക്കാരിയായ 48കാരിയെ തൊഴിലുടമകള്‍ മര്‍ദ്ദിച്ച്‌ മുടിമുറിച്ചുകളഞ്ഞതായി പരാതി. വെസ്റ്റ് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം.

പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ രജനിക്കാണ് ദുരനുഭവം. പ്രതിമാസം 7,000 രൂപക്കായിരുന്നു രജനി അഭിനീത് എന്നയാളുടെ വീട്ടില്‍ ജോലിക്ക് നിന്നത്. തൊഴിലാളികളെ നല്‍കുന്ന ഒരു ഏജന്‍സിയാണ് ഇവരെ വീട്ടില്‍ നിയമിച്ചത്. അഭിനീതും ഭാര്യയും തന്നെ നിരന്തരം ശാരീരികമായി ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് രജനി പറഞ്ഞു.

ജോലിക്ക് നിര്‍ത്തിയ ഏജന്‍സി ഉടമ എത്തിയപ്പോള്‍ രജനി അവശനിലയില്‍ മൂത്രത്തില്‍ കിടക്കുകയായിരുന്നു. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അഭിനീതിനും ഭാര്യക്കുമെതി​രെ കേസെടുത്തു.

Eng­lish summary;Case against a cou­ple who assault­ed a housemaid

You may also like this video;

Exit mobile version