മണിപ്പൂര്‍ കലാപത്തെ മുന്‍നിര്‍ത്തിയുള്ള ഏകപക്ഷീയ മാധ്യമ സമീപനങ്ങള്‍ക്കെതിരെ വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കിയ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെ കേസ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ വസ്തുതാന്വേഷണ സംഘത്തിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെയും എഡിറ്റേഴ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റിനും എതിരായിട്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്ത്തി വിഭാഗത്തെ പിന്തുണച്ചുവെന്നും മണിപ്പൂരി മാധ്യമ പ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നുമായിരുന്നു എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാപരിശോധ സമിതിയുടെ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തത്.
മാധ്യമപ്രതിനിധികളായ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെ ഇംഫാല്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ എന്‍ ശരത് സിങ്ങിന്റെ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. കേസെടുത്ത വിവരം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണ് അറിയിച്ചത്. എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ ചില വിഭാഗങ്ങളെ മാത്രം കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ബിരേന്‍ സിങ്ങന്റെ വാദം. സമിതിയുടെ റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോണ്‍സേര്‍ഡുമാണെന്നാണ് പൊലീസ് എഫ്ഐആറിലും ആരോപിക്കുന്നത്.
English Sammury: Manipur Fact Sheet; Case against Editors Guild