Site icon Janayugom Online

ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ചു: അച്ഛനും ഭാര്യയ്ക്കും മകനുമെതിരെ കേസ്

ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് എത്തിച്ച സംഭവത്തില്‍ അച്ഛനും ഭാര്യയ്ക്കും മകനുമെതിരെ കേസ്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ടിഎസ് സൈന്നുദ്ദീന് വേണ്ടി ആണ് സിം എത്തിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ഇടുക്കി പെരുവന്താനത്തു നിന്നുമാണ് സൈന്നുദ്ദീന്‍ അറസ്റ്റിലായത്. കഴിഞ്ഞ മാസം 31ന് ഇദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഭാര്യ നാദിറ, മകന്‍ മുഹമ്മദ് യാസീന്‍, അച്ഛന്‍ മുഹമ്മദ് നാസര്‍ എന്നിവര്‍ ജയിലിലെത്തിയിരുന്നു. സൈന്നുദ്ദീന് നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറിയ ഖുറാനില്‍ ആയിരുന്നു സിം ഒളിപ്പിച്ചിരുന്നത്. ജയില്‍ അധികൃതര്‍ ഇത് കണ്ടെത്തുകയും വിയ്യൂര്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തു. 

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിം കാര്‍ഡ് ആരുടെ പേരിലാണ് എടുത്തത് എന്നതടക്കം പരിശോധിച്ച് വരികയാണ്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Eng­lish Sum­mery: case against father wife and son for give sim to jailed pop­u­lar front leader
you may also like this video

Exit mobile version