Site iconSite icon Janayugom Online

കെ കെ ശൈലജക്ക് എതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലീംലീഗ് പ്രവര്‍ത്തകനെതിരെ കേസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലീംലീഗ് പ്രവര്‍ത്തകനെതിരെ കേസ്, മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്.

Eng­lish Summary:
Case against Mus­lim League work­er who post­ed on social media against KK Shaila

You may also like this video:

YouTube video player
Exit mobile version