Site iconSite icon Janayugom Online

നരേന്ദ്ര മോഡിക്കും ജഗൻമോഹൻ റെഡ്ഡിക്കുമെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അമേരിക്കയില്‍കേസ്. അഴിമതി, പെഗാസസ് സ്പൈവെയറിന്റെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ഡോക്ടറാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെയും കേസുണ്ട്.

റിച്ച്‌മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് മോഡി, റെഡ്ഡി, അദാനി എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മോഡിയും റെഡ്ഡിയും അദാനിയും മറ്റുള്ളവരും യുഎസിൽ വലിയ തോതിലുള്ള പണമിടപാടുകളും രാഷ്ട്രീയ എതിരാളികൾക്കെതിരെ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിക്കുന്നതും ഉൾപ്പെടെ അഴിമതിയിൽ ഏർപ്പെടുന്നുവെന്ന് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ ആരോപിച്ചു.

Eng­lish Sum­ma­ry: Case against Naren­dra Modi and Jagan­mo­han Reddy
You may also like this video

Exit mobile version