Site iconSite icon Janayugom Online

അശ്രദ്ധയോടെ സ്‌കൂട്ടര്‍ ഓടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

കോഴിക്കോട് മണാശേരിയില്‍ അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തു. വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ലൈസന്‍സ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.44 ഓടെ മണാശേരി ജങ്ഷനിലായിരുന്നു സംഭവം. മുക്കത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്‌കൂട്ടര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ തലനാഴിരയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

മൂന്നു വിദ്യാര്‍ഥിനികളാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരും ഹെല്‍മറ്റ് ധരിക്കുക പോലും ചെയ്തില്ല. ബാലന്‍സ് തെറ്റിയെങ്കിലും സ്‌കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍ വിദ്യാര്‍ത്ഥിനികള്‍ ഓടിച്ചു പോവുന്നതും ദൃശ്യത്തില്‍ കാണാം. അപകടകരമായി വണ്ടി ഓടിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: case against plus two stu­dent who dri­ve scoot­er dan­ger­ous­ly in kozhikode
You may also like this video

Exit mobile version