യുവതിയെ ലൈംഗികചൂഷണം നടത്തിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ പരിശോധന നടക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘം ഇന്ന് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. ഇരു ടീമുകളും സംയുക്തമായാണ് ഫ്ലാറ്റിൽ പരിശോധന നടത്തുന്നത്. കുന്നത്തൂർമേടുള്ള ഫ്ലാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം എത്തി പരിശോധന നടത്തുന്നത്.
അതേസമയം കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വേഗത്തിൽ അറസ്റ്റ് ചെയ്യാനാണ് നീക്കം. നിലവിൽ രാഹുൽ ഒളിവിലാണ്. രാഹുലിനായി സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം നടത്തുകയാണ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലരെ ചോദ്യം ചെയ്തേക്കും. അതേസമയം, രാഹുൽ കോയമ്പത്തൂരിൽ ഒളിച്ചുകഴിയുന്നതായാണ് സൂചന. തമിഴ്നാട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

