Site iconSite icon Janayugom Online

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം; റിപ്പോര്‍ട്ടര്‍ ചാനലിനും സുജയ പാര്‍വ്വതിക്കുമെതിരെ കേസ്

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 153, 153 A വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.

കളമശ്ശേരി സ്വദേശി യാസീന്‍ ആരാഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് വേണ്ടി റിപ്പോര്‍ട്ടര്‍ ചാനലും സുജയ്യയും പ്രചാരണം നടത്തിയെന്നതാണ് പരാതിയിലുള്ളത്.

Eng­lish Sum­ma­ry: Case against reporter chan­nel and Sujaya Parvathi
You may also like this video

Exit mobile version