Site icon Janayugom Online

സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിച്ച്‌ സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ചതിന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

വോട്ടെണ്ണലിന്റെ രണ്ട് ദിവസം മുമ്പ് വാരണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മോഷണം പോയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

തുടര്‍ന്ന് സമാജ്‌വാദി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 75 ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടുകയും സര്‍ക്കാര്‍ വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യാപകമായി പുറത്ത് വന്നിരുന്നു.

കിഴക്കന്‍ യുപിയിലെ ബസ്തി ജില്ലയില്‍ 100 ​​സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഏഴ് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പടിഞ്ഞാറന്‍ യുപിയിലെ ഹാപൂരില്‍ ആറ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പടെ 30 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

eng­lish summary;Case against Sama­jwa­di Par­ty workers

you may also like this video;

Exit mobile version