Site iconSite icon Janayugom Online

മത വിദ്വേഷ പ്രചാരണം; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

മത വിദ്വേഷംപ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തു. കോട്ടയം കുമരകം പൊലീസാണ് കേസെടുത്തത്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജന്‍’ സ്‌കറിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Eng­lish Sum­ma­ry: case against Sha­jan Skariah
You may also like this video

Exit mobile version