തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തീരദേശമേഖലകളിൽ രാജീവ് ചന്ദ്രശേഖര്‍ വോട്ടിന് പണം നൽകുന്നുവെന്ന ശശി തരൂരിന്റെ ആരോപണത്തിലാണ് പരാതി നല്‍കിയത്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ കമ്മിഷന്‍ തരൂരിനെ താക്കീത് ചെയ്തിരുന്നു.
english summary; Case against Shashi Tharoor
you may also like this video: