Site iconSite icon Janayugom Online

ഗായകന്‍ സോനു നിഗത്തിനെതിരെ കേസ്

പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച പരാമര്‍ശത്തില്‍ ഗായകന്‍ സോനു നിഗത്തിനെതിരെ കേസ്. ബംഗളൂരുവിലെ ഒരു കോളജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സോനു നിഗത്തിന്റെ വിവാദ പരാമര്‍ശം. കന്നഡയില്‍ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി സ്വരം ഉയര്‍ത്തിയ ആരാധകന് ഗായകന്‍ നല്‍കിയ മറുപടിയാണ് വിവാദത്തിന് തിരികൊളുത്തിയത്. 

എന്റെ കരിയറില്‍ ഞാന്‍ ഒന്നിലധികം ഭാഷകളില്‍ പാടിയിട്ടുണ്ട്. പാടിയിട്ടുള്ളതില്‍ വച്ച് മികച്ച ഗാനങ്ങള്‍ കന്നഡ ഭാഷയിലാണ്. ഞാന്‍ വളരെ ബഹുമാനത്തോടെയാണ് നിങ്ങളുടെ നാട്ടിലേക്ക് വരുന്നത്. പഹല്‍ഗാമിലെ സംഭവത്തിന് പിന്നിലെ കാരണവും ഇത്തരം പ്രവൃത്തികളാണ്. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് ആദ്യം മനസിലാക്കുക എന്നായിരുന്നു സോനുവിന്റെ പരാമര്‍ശം. ഇതിനുപിന്നാലെ കന്നഡ സംഘടനയായ കര്‍ണാടക രക്ഷന വേദിക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തന്നോട് ആരാധകന്‍ കന്നഡ ഗാനത്തിനല്ല ആവശ്യപ്പെട്ടത് മറിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ആ നിമിഷം പഹല്‍ഗാം ആക്രമണസമയത്ത് ഭാഷ ചോദിച്ചല്ല ആളുകളെ കൊന്നതെന്ന് ഓര്‍മ്മപ്പെടുത്തേണ്ടത് ആവശ്യമായിരുന്നെന്നും സോനു നിഗം പറഞ്ഞു. 

Exit mobile version