Site iconSite icon Janayugom Online

ജഡ്ജിക്കെതിരെ പരാമർശം; യഹിയ തങ്ങൾക്കെതിരെ വീണ്ടും കേസ്

പോപ്പുലർ ഫ്രണ്ട് നടത്തിയ ആലപ്പുഴ എസ്‌പി ഓഫീസ് മാർച്ചിനിടെ ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചതിന് സംസ്ഥാന കമ്മിറ്റി അംഗം പി കെ യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്.

ആലപ്പുഴ സൗത്ത് പൊലീസ് ആണ് സ്വമേധയാ കേസ് എടുത്തത്. നിലവിൽ ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ അടുത്ത മാസം 13 വരെ റിമാൻഡിൽ കഴിയുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നായിരുന്നു യഹിയയുടെ അധിക്ഷേപം. പി സി ജോർജിന് ജാമ്യം നൽകിയ ജഡ്ജി ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്നും ആരോപിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു യാഹിയ. തൃശൂർ പെരുമ്പിലാവ് സ്വദേശിയായ യഹിയ തങ്ങളെ കഴിഞ്ഞ ദിവസമാണ് തൃശൂർ പെരുമ്പിലാവിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

അതിനിടെ, ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യഹിയ തങ്ങൾ നടത്തിയ പ്രസ്താവനയ്ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതി അഭിഭാഷകൻ അരുൺ റോയ് അപേക്ഷ നൽകിയിട്ടുണ്ട്. യഹിയയുടെ പരമാർശം അപകീർത്തികരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്.

Eng­lish summary;case against yahiya

You may also like this video;

Exit mobile version