Site iconSite icon Janayugom Online

ഒഴുകിയെത്തിയ മരത്തടികള്‍ നീന്തിപിടിച്ച യുവാക്കള്‍ക്കെതിരെ കേസ്

മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരത്തടികള്‍ നീന്തിപിടിച്ച യുവാക്കള്‍ക്കെതിരെ കേസ്. സീതത്തോടില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവക്കെതിരെയാണ് കേസെടുത്തത്. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘നരന്‍’ എന്ന സിനിമയിലേതിനു സമാനമായി മഴ തുടരവേ മലവെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന തടി യുവാക്കള്‍ നീന്തി പിടിക്കുകയായിരുന്നു. നരനിലെ തന്നെ പാട്ട് പിന്നണിയിലിട്ട് ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലെ വൈറലായിരുന്നു.

Eng­lish sum­ma­ry; Case against youths who swam with float­ing logs

You may also like this video;

Exit mobile version